KUNJHUNNI KAVITHAKAL

അമ്മ പേറ്റു നോവറിയണം
മക്കൾ പോറ്റു നോവറിയണം.


അയ്യോ...
എനിക്കെന്നെ വല്ലാതെ നാറുന്നുവല്ലോ!


ആന പോകുന്ന പൂമരത്തിന്റെ
താഴെ നിൽക്കുന്നതാരെടാ?
ആരാനുമ്മല്ല കൂരാനുമല്ല
കുഞ്ഞുണ്ണി മാഷും കുട്ട്യോളും.


ആനക്കുള്ളതും ജീവിതം
ആടിനുള്ളതും ജീവിതം
ആഴിക്കുള്ളതും ജീവിതം
ഊഴിക്കുള്ളതും ജീവിതം
ഈ എനിക്കുള്ളതും ജീവിതം.


ആയിട്ടായി മിഠായി
തിന്നുമ്പോലെന്തിഷ്‌ടായി
തിന്നു കഴിഞ്ഞപ്പോൾ കഷ്‌ടായി.


ആശ കൊണ്ടു മൂസ തെങ്ങുമേ കേറി
മടലടർന്നു വീണു മൂസ മലർന്നു വീണു
മടലടുപ്പിലായി മൂസ കിടപ്പിലായി.


ഇത്ര കാലവും നമ്മൾ മുഷ്ടി കൊണ്ടിടിച്ചിട്ടും
'ഇൻക്വിലാബ് ' എന്ന വാക്കു മലയാളമായില്ല
ജനിച്ചനാൾ തൊട്ടെൻ മകൻ ഇംഗ്ലീഷ് പഠിക്കണം
അതിനായി ഭാര്യതൻ പേറങ്ങ്‌
ഇംഗ്ലൻഡിൽ തന്നെയാക്കി.


ഇന്ഡ്യക്കു തലസ്ഥാനമേയുള്ളൂ
തലയില്ല.


ഇൻക്വിലാബിലും
സിന്ദാബാദിലും
ഇന്ത്യ തോട്ടിലും.


ഈ ലോകം കാണുന്ന നേരം
ഓക്കാനം വന്നീടുന്നെങ്കിലും
ചർദ്ദിക്കാൻ വയ്യ എൻ്റെ മുഘതഗം.