MALAYALAM PROVERBS

  • അകത്തറുത്താൽ പുറത്തറിയാം.

  • അകത്തു കത്തിയും പുറത്തു പത്തിയും.

  • അകത്തൊരുപെണ്ണുണ്ടെങ്കിൽ അകത്തൊരു തീയാണ്.

  • അകത്തോന്ന് മുഖത്തോന്ന്.

  • അകലത്തെ ബന്ധുവിനേക്കാൾ നല്ലത് അടുത്തുള്ള ശത്രുവാണ്.

  • അങ്കവും കാണാം താളിയുമൊടിക്കാം.

  • അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല.

  • അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.

  • അച്ചിക്ക് കൊഞ്ച് പക്ഷം നായർക്ക് ഇഞ്ചി പക്ഷം.

  • അച്ഛൻ അരികുറച്ചാൽ അമ്മ അത്താഴം കുറയ്ക്കും.

  • അച്ഛൻ ആനപ്പുറത്തു കയറിയെന്നുവച്ച് മകന്റെ ആസനത്തിൽ തഴമ്പുണ്ടാകുമോ?

  • അഞ്ചിലറിഞ്ഞില്ലേൽ അമ്പതിലറിയും.

  • അടങ്ങിക്കിടക്കുന്ന പട്ടിയെയും അനങ്ങാതെ കിടക്കുന്ന വെള്ളത്തേയും പേടിക്കണം.

  • അടിതെറ്റിയാൽ ആനയും വീഴും.

  • അടുക്കളമാറിയാൽ ആറുമാസം.

  • അടുപ്പമേറിയാൽ മടുപ്പുകൂടും.

  • അട്ടയെപ്പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ല.

  • അട്ടയ്ക്കു കണ്ണും കുതിരയ്ക്കു കൊമ്പും കൊടുത്തിരുന്നെങ്കിൽ.

  • അണ്ടിയോടടുക്കുമ്പോഴേമാങ്ങയുടെ പുളിയറിയൂ.

  • അണ്ണാൻ കുഞ്ഞിന്നെ മരംകേറ്റം പഠിപ്പിക്കണോ?

  • അണ്ണാൻ കുഞ്ഞും തന്നാലായത്.

  • അണ്ണാൻ മൂത്താലും മരംകേറ്റം മറക്കുമോ?

  • അതിപരിചയം നിന്ദയ്ക്കു കാരണം.

  • അതിമോഹം കുടികെടുത്തും.

  • അത്തം കറുത്താൽ ഓണം വെളുക്കും.

  • അത്താഴം അത്തിപ്പഴത്തോളം.

  • അത്താഴം മുടക്കാൻ നീർക്കോലിവിചാരിച്ചാലും മതി.

  • അത്താഴമുണ്ടാൽ അരക്കാതം നടക്കണം.

  • അത്യാഗ്രഹം ആപത്ത്‌.

  • അത്യാവശ്യക്കാരൻ വിലപേശില്ല.