വിദ്യാഭ്യാസം

ഗവ.ബ്രണ്ണൻ കോളേജ്

കേരളപ്പിറവിവരെയും കോഴിക്കോടിന്നിപ്പുറത്ത് വിശാലമായ ഉത്തരമലബാർ പ്രദേശത്തുള്ള ഏക ഉന്നത കലാലയം ബ്രണ്ണൻ കോളേജ് ആയിരുന്നു.കൂർഗിന്റെയും മുഖ്യാശ്രയം അന്ന് ഈ കോളേജ് തന്നെ.അഡ്വേഡ് ബ്രണ്ണൻ എന്ന മഹാൻ സ്ഥാപിച്ച ഈ കോളേജ് പിൽക്കാലത്ത് ഗവൺമെന്റ് സ്ഥാപനമായി മാറി. 1958 മുതൽ തലശ്ശേരി നഗരത്തിൽനിന്ന് മാറി ധർമ്മടത്തെ കുന്നിൻനെറുകയിൽ മാറ്റി സ്ഥാപിക്കപ്പെട്ടു. 100 വർഷത്തിലധികം പഴക്കമുള്ള ഈ കോളേജ് ഇന്നും തലശ്ശേരിയുടെ നിത്യാഭിമാന മുദ്രയാണ്.

കേരള ഗവൺമെന്റിന്റെ കീഴിലുള്ള ഈ കോളേജിൽ 17 ബിരുദ കോഴ്സും, 8 ബിരുദാനന്തര കോഴ്സും ,മലയാളം,ഹിന്ദി,സംസ്കൃതം എന്നിവയിൽ ഗവേഷണ വിഭാഗങ്ങളും ഇവിടെ പ്രവർത്തന ക്ഷമമായിട്ടുണ്ട്.

ഔദ്യോഗിക വെബ്സൈറ്റ് : http://www.brennencollege.ac.in



Back



Govt. Brennen College